പരിസ്ഥിതി ദിനത്തിൽ ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി

post

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് മാത്രമായി പ്രത്യേക യാത്രാ പാക്കേജ് ഒരുക്കി കെ.എസ്.ആർ.ടി.സി. പരിസ്ഥിതി സൗഹാർദ യാത്ര എന്ന പേരിൽ സംഘടിപ്പിക്കുന്ന യാത്രയിൽ കോഴിക്കോട് ജില്ലയുടെ നിശബ്ദ വസന്തമായ ജാനകിക്കാടിന്റെ സൗന്ദര്യം ആസ്വദിക്കാനും അതോടൊപ്പം കരിയാത്തുംപാറ, തോണിക്കടവ് എന്നീ സ്ഥലങ്ങൾ സന്ദർശിക്കുവാനുമാണ് വിദ്യാർത്ഥികൾക്ക് അവസരം.

ജൂൺ 5 മുതൽ മുതൽ 30 വരെയാണ് ടൂർ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. മഴക്കോട്ടുകൾ സൗജന്യമായി നൽകിക്കൊണ്ടാണ് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഒറ്റയ്ക്കും കൂട്ടമായും സ്കൂളുകൾ മുഖേനയും യാത്ര ബുക്ക് ചെയ്യാം. വിശദവിവരങ്ങൾക്കും അന്വേഷണങ്ങൾക്കും 9846100728, 9961761708, 9544477954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.