കോട്ടയം ഗവൺമെന്റ് പ്രീപ്രൈമറി സ്കൂളിൽ അധ്യാപക നിയമനം

post

കോട്ടയം ഗവൺമെന്റ് പ്രീപ്രൈമറി സ്കൂളിൽ നിലവിലുള്ള പ്രീപ്രൈമറി അധ്യാപക ഒഴിവിലേക്ക് താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സിയും അംഗീകൃത പ്രീപ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സുമുള്ളവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ ആറിന് 10.30 ന് കോട്ടയം കിഴക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.