കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രത്യേക പനി ക്ലിനിക് ഇന്നു മുതല്‍

post

ഇടുക്കി : കോവിഡ്- 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കട്ടപ്പന താലൂക്ക്  ആശുപത്രി  ഇന്ന് (25) മുതല്‍  താഴെപ്പറയുന്ന ക്രമീകരണങ്ങള്‍   നടപ്പാക്കുന്നതിന് തീരുമാനിച്ചതായി  നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അറിയിച്ചു. ക്രമീകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

(1) എല്ലാ സെപ്ഷ്യാലിറ്റി ഒ.പി സേവനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ  ഉണ്ടായിരിക്കുന്നതല്ല.

(2)  പ്രത്യേക പനി ക്ലിനിക് രാവിലെ 9 മുതല്‍ 1 മണി വരെ പഴയ ഒ.പി  കെട്ടിടത്തില്‍ ആരംഭിക്കുന്നതാണ്. ചീട്ട് എടുക്കുന്നതിനും മരുന്ന് ലഭിക്കുന്നതിനും  ഇവിടെ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

(3) 24 മണിക്കൂര്‍  കാഷ്വാലിറ്റി സേവനം  തുടരുന്നതാണ്.എന്നാല്‍ ഇത് അടിയന്തിര ശ്രദ്ധ ആവശ്യമുളള രോഗികള്‍ക്കായി പരിമിതപ്പെടുത്തുകയാണ്.

(4) ജീവിതശൈലി രോഗചികിത്സ  തുടരുന്നതാണ്.

(5) കുട്ടികള്‍ക്കുളള പ്രതിരോധ കുത്തിവയ്പ്പുകള്‍ നാളെ മുതല്‍ താത്ക്കാലികമായി നിര്‍ത്തി.

(6) വിദേശത്തു നിന്നും,  അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നിട്ടുളളവര്‍ വീട്ടില്‍ തന്നെ കഴിയേണ്ടതും ഫോണ്‍ മുഖേന വിവരം അടിയന്തിരമായി  റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്.

(7) രോഗവ്യാപനം തടയുന്നതിന് ബഹു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുളള കാര്യങ്ങള്‍ എല്ലാവരും പാലിക്കേണ്ടതാണ്.