യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേയ്ക്ക് കോ ഓർഡിനേറ്റർമാരെ നിയമിക്കുന്നു

post

സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേയ്ക്ക് ജില്ലാ കോ ഓർഡിനേറ്റർമാരെയും ജില്ലാ കോ ഓർഡിനേറ്റർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രണ്ട് സംസ്ഥാന തല പ്രോജക്ട് കോ ഓർഡിനേറ്റർമാരെയും നിയമിക്കുന്നു. പദ്ധതി കാലയളവ് 2024 മാർച്ചിൽ അവസാനിക്കും. ജില്ലാ കോഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവും, സംസ്ഥാന പ്രോജക്ട് കോ ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയുമാണ്. പ്രസ്തുത മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ, യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ അസ്സൽ എന്നിവ സഹിതം ജൂൺ 13ന് രാവിലെ 10 മണിയ്ക്ക് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ തലത്തിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷാഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. നിശ്ചയിച്ച സമയം കഴിഞ്ഞ് എത്തുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് പങ്കെടുക്കാൻ അനുവദിക്കുകയില്ല. ഫോൺ. 0471 2308630.