തരിയോട് ഗവ. എച്ച്.എസ്.എസ്സിൽ സ്‌കൂള്‍ കെട്ടിടശിലാസ്ഥാപനവും വിജയോത്സവവും നടത്തി

post

വയനാട് ജില്ലയിലെ തരിയോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ സ്‌കൂള്‍ കെട്ടിടശിലാസ്ഥാപന കര്‍മ്മത്തിന്റെയും വിജയോത്സവത്തിന്റെയും ഉദ്ഘാടനം ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു.

ടി. സിദ്ദീഖ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 20 ലക്ഷം രൂപയും ആര്‍.എം.എസ്.എ ഫണ്ടില്‍ നിന്നുള്ള 18.10 ലക്ഷം രൂപയും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനമാണ് നിര്‍വ്വഹിച്ചത്.

എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്കുള്ള ആദരവും വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും എം.എല്‍.എ നിര്‍വഹിച്ചു. ജലപരിശോധന ലാബ്, ഹയര്‍ സെക്കണ്ടറി വിഭാഗം നവീകരിച്ച ലൈബ്രറി, ഗേള്‍സ് ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനവും നടന്നു.