സൗജന്യ പി.എസ്.സി പരിശീലനം: 31 വരെ അപേക്ഷിക്കാം
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജോബ് സ്‌കൂള്‍ പദ്ധതി പ്രകാരം പി.എസ്.സി സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ പ്ലസ് ടു/ഡിഗ്രി പാസായവരായിരിക്കണം. പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള പട്ടികജാതി വിഭാഗക്കാര്‍ക്കാണ് അവസരം.
ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലൈ 31 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
തെരഞ്ഞെടുക്കുന്ന പരിശീലനാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റ് നല്‍കും. ആറ് മാസ കാലയളവിലേക്കാണ് പരിശീലനം. അപേക്ഷയുടെ മാതൃക ജില്ലാ പഞ്ചായത്ത് ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ്, എല്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0491 2505005.