ശിശുക്ഷേമം സ്‌കോളര്‍ഷിപ്പ്: അപേക്ഷ ജൂലൈ 30 വരെ
സര്‍ക്കാരിന്റെ അതിദരിദ്ര വിഭാഗം പട്ടികയില്‍ പെട്ടവര്‍ക്കും ഗോത്ര/ആദിവാസി വിഭാഗത്തിലുള്ളവര്‍ക്കുമായി സംസ്ഥാന ശിശുക്ഷേമ സമിതി ഏര്‍പ്പെടുത്തിയ ശിശുക്ഷേമം സ്‌കോളര്‍ഷിപ്പിന് 2023 ല്‍ എസ്.എസ്.എല്‍.സി. പാസായി ഉപരിപഠനത്തിനു ചേര്‍ന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതി മുഖേന അര്‍ഹരായവരെ തെരഞ്ഞെടുക്കും. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിലവില്‍ പഠിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷിക്കണം.
ആദിവാസി ഗോത്ര മേഖലയില്‍ താമസിക്കുന്നവര്‍ ജില്ലാ ട്രൈബല്‍ ഓഫീസറുടെ സാക്ഷ്യപത്രം, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ തപാലിലോ നേരിട്ടോ സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി, ശാസ്താപുരി കോളനി, കല്‍പ്പാത്തി പി.ഒ., പാലക്കാട് എന്ന വിലാസത്തിലോ dccwpkd@gmail.com മുഖേനയോ ജൂലൈ 30 നകം ലഭ്യമാക്കണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9447376974.