മഴപ്പൊലിമ ആഘോഷമാക്കി മുളിയാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്

post

കാസർഗോഡ് ജില്ലയില്‍ നെല്ല് കൃഷി പ്രോത്സാഹിപ്പിക്കാനായി നടത്തിവരുന്ന മഴപ്പൊലിമ ആഘോഷമാക്കി മുളിയാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. മുളിയാര്‍ കുടുംബശ്രീ സി.ഡി.എസ്, ബോവിക്കാനം ബി.എ.ആര്‍.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റും ചേര്‍ന്ന് പൊവ്വല്‍ പാടശേഖരത്തില്‍ ആറ് ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. ശ്രേയസ് ഇനത്തില്‍പ്പെട്ട നെല്‍വിത്താണ് വിതച്ചത്. പൊവ്വല്‍ പാടശേഖരത്തില്‍ വിത്തിട്ട് മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി മഴപ്പൊലിമ ഉദ്ഘാടനം ചെയ്തു.

കെ ശ്രീ ബ്രാന്‍ഡില്‍ അരി വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സി.ഡി.എസിന്റെ കീഴില്‍ വിവിധ വാര്‍ഡുകളില്‍ ആയി 65 ഏക്കര്‍ സ്ഥലത്താണ് വിവിധ ജെ.എല്‍.ജി യൂണിറ്റുകള്‍ കൃഷി ചെയ്യുന്നത്.