വയനാട് ഗവ. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ജൂലൈ 27 മുതല്‍ തുറക്കും
വയനാട് ഗവ. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ജൂലൈ 27 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് വ്യാപനസമയത്താണ് പേ വാര്‍ഡ് അടച്ചിട്ടത്. കോവിഡ് നിരീക്ഷണത്തിലുള്ള രോഗികളെ നിരീക്ഷിക്കാനായിട്ടാണ് പേ വാര്‍ഡ് കെട്ടിടം ഉപയോഗിച്ചിരുന്നത്. മെഡിക്കല്‍ കോളേജില്‍ ദിനംപ്രതി ചികിത്സതേടി എത്തുന്നവര്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കിടത്തി ചികിത്സ ആവശ്യമായി വരുന്ന രോഗികള്‍ക്ക് പേ വാര്‍ഡ് ഉപകാരപ്രദമാകും.
കേരള ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴിലാണ് പേ വാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. അറ്റകുറ്റപണികളെല്ലാം പൂര്‍ത്തീകരിച്ച ശേഷമാണ് പേ വാര്‍ഡ് തുറന്നു പ്രവര്‍ത്തിക്കുന്നത്. 16 മുറികളുള്ള ജനതാ വാര്‍ഡ് 150 രൂപ നിരക്കിലും 6 മുറികളുള്ള സെമി ഡീലക്‌സ് വിഭാഗം 350 രൂപ നിരക്കിലും 8 മുറികളുള്ള ഡീലക്‌സ് വിഭാഗം 450 രൂപ നിരക്കിലും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.