ഓണം ഖാദി മേളയ്ക്ക് തുടക്കമായി
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് ഓഗസ്റ്റ് രണ്ട് മുതല്‍ 28 വരെ ഓണം ഖാദി മേള സംഘടിപ്പിക്കുന്നു. കേരളാ ഖാദി ബോര്‍ഡിന്റെ കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ ഗവ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, കോട്ടമൈതാനം, ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ്, കോങ്ങാട് മുനിസിപ്പല്‍ കോംപ്ലക്‌സ്, തൃത്താല, കുമ്പിടി എന്നിവിടങ്ങളിലുള്ള ഖാദി ഷോറുമുകളിലും മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമശില്‍പ്പകളിലും പ്രത്യേക മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
മേളയോടനുബന്ധിച്ച് എല്ലാ വില്‍പനശാലകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, മനില ഷര്‍ട്ടിങ് എന്നീ തുണിത്തരങ്ങളും തേന്‍, മറ്റ് ഗ്രാമ വ്യവസായ ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭ്യമാണെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392