മയ്യില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 'സ്‌കൂഫെ' തുടങ്ങി

post

കണ്ണൂർ ജില്ലാ പഞ്ചായത്ത് മയ്യില്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ സഹകരണത്തോടുകൂടി നടപ്പാക്കുന്ന കഫെ അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായുള്ള 'സ്‌കൂഫെ' മയ്യില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 സ്‌കൂളുകളില്‍ കുടുംബശ്രീ സംരംഭമായാണ് സ്‌കൂഫെ പദ്ധതി നടപ്പിലാക്കുന്നത്. മായമില്ലാത്ത പോഷക ഗുണമുള്ള ലഘുഭക്ഷണങ്ങളും നോട്ട് പുസ്തകങ്ങള്‍, പേന തുടങ്ങി സ്റ്റേഷനറി സാധനങ്ങളും വിദ്യാര്‍ഥികള്‍ക്ക് മിതമായ നിരക്കില്‍ ലഭിക്കും.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത അധ്യക്ഷയായി. ആദ്യ വില്‍പന ജില്ലാ പഞ്ചായത്ത് അംഗം എന്‍ വി ശ്രീജിനി എന്‍ എസ് എസ് ലീഡര്‍ വിഷ്ണുനാഥിന് നല്‍കി നിര്‍വ്വഹിച്ചു.