കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ മുന്നൂറിന്റെ നിറവില്‍
കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോയുടെ നേതൃത്വത്തില്‍ നടത്തുന്ന ടൂര്‍ പാക്കേജുകള്‍ 296 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി മുന്നൂറിലേക്ക് കടക്കുന്നു. ഈ ആഴ്ച പുറപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം, വാഗമണ്‍, മൂന്നാര്‍, വയനാട്, പൈതല്‍മല ട്രിപ്പോടുകൂടി 300 ലേക്ക് കടക്കുകയായാണ് ബഡ്ജറ്റ് ടൂറിസം സെല്‍.
ആഗസ്റ്റ് 11ന് വൈകിട്ട് ഏഴ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് ശനിയാഴ്ച രാവിലെ വാഗമണ്ണില്‍ എത്തി ഓഫ് റോഡ് ജീപ്പ് സഫാരി, സൈറ്റ് സീയിങ്, ക്യാമ്പ് ഫയര്‍, ഹോട്ടലില്‍ താമസം. രണ്ടാമത്തെ ദിവസം മൂന്നാറില്‍ ചതുരംഗപാറ വ്യൂ പോയിന്റ്, പൊന്‍മുടി ഡാം, ആനയിറങ്ങല്‍ ഡാം, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ലോക്ക് ഹാര്‍ട്ട് വ്യൂ പോയിന്റ്, ഓറഞ്ച് ഗാര്‍ഡന്‍, സിഗ്‌നല്‍ പോയിന്റ് എന്നിവ സന്ദര്‍ശിച്ച് തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.
ആഗസ്റ്റ് 13ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് തുഷാരഗിരി വെള്ളച്ചാട്ടം, എന്‍ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ് ചങ്ങല മരം രാത്രി 11 മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.
ആഗസ്റ്റ് 13ന് രാവിലെ 6.30ന് പുറപ്പെട്ട് പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവ സന്ദര്‍ശിച്ച് രാത്രി 8.30ന് തിരിച്ചെത്തും. ഫോണ്‍: 8089463675, 9496131288.