പി.എസ്.സി കോച്ചിങ് പരിശീലക നിയമനം

post

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 'പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ജോബ് സ്‌കൂള്‍-പി.എസ്.സി. കോച്ചിങ് പദ്ധതി' പ്രകാരം കഞ്ചിക്കോട് കേന്ദ്രത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിന് പരിശീലകരെ തെരഞ്ഞെടുക്കുന്നു.

പ്രവര്‍ത്തി പരിചയമുള്ള യോഗ്യരായവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ആഗസ്റ്റ് 11 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505383