യു.എ.ഇയില്‍ നഴ്‌സുമാര്‍ക്ക് അവസരം

post

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക് ബി.എസ്.സി നഴ്‌സിന്റെ (പുരുഷന്‍) ഒഴിവിലേക്ക് നിയമനം നടത്തുന്നു. മൂന്ന് വര്‍ഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 30ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസില്‍ വച്ച് സ്‌കൈപ്പ് ഇന്റര്‍വ്യൂ നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഹാഡ്/ഡിഒഎച്ച് പരീക്ഷ പാസാകണം. ഹാഡ്/ഡിഒഎച്ച് പരിശീലനം ഒഡെപെക്ക് നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ gcc@odepc.in യിലേക്ക് ജനുവരി 29 വരെ അയയ്ക്കാം. ഫോണ്‍: 04712329440/41/42/43.