ഡിജിറ്റല്‍ സര്‍വ്വേ റെക്കോഡുകൾ ഭൂവുടമകള്‍ക്ക് പരിശോധിക്കാം

post

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റല്‍ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ കാസർഗോഡ് ജില്ലയില്‍ പുരോഗമിക്കുന്നു. മുഴുവന്‍ ഭൂവുടമകളെയും കണ്ടെത്തി മുഴുവന്‍ ഭൂപ്രദേശവും റിസര്‍വ്വേ ചെയ്ത് പരാതിരഹിതമായ നിലയില്‍ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ ആരംഭിച്ച മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ 18 വില്ലേജുകളിലും പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.

എല്ലാ ഭൂമി സംബന്ധമായ സേവനങ്ങളും തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി മാത്രമേ ലഭ്യമാവുകയുള്ളൂ. അതിനാല്‍ ഭൂവുടമസ്ഥര്‍ നിര്‍ബന്ധമായും സര്‍വ്വേ ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ നമ്പറും ഒ.ടി.പിയും ആവശ്യപ്പെടുന്ന സമയത്ത് നല്‍കണം. ഡിജിറ്റല്‍ സര്‍വ്വേ ചെയ്ത ഭൂമിയുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എന്റെ ഭൂമി പോര്‍ട്ടലില്‍ സിറ്റിസണ്‍ ലോഗിന്‍ ചെയ്ത് പരിശോധിക്കാന്‍ സാധിക്കും. സര്‍വ്വേ അതിരടയാള നിയമപ്രകാരം 9 (2) പ്രസിദ്ധീകരിച്ചതിനുശേഷം പരാതികള്‍ ഓണ്‍ലൈനായി നല്‍കാനും സൗകര്യമുണ്ട്. 30 ദിവസം ഇതിനായി സമയം അനുവദിക്കും. അതിനുശേഷം റിക്കാര്‍ഡുകള്‍ പരിശോധിച്ച് അന്തിമമാക്കി പ്രസിദ്ധീകരിച്ച് റവന്യൂ ഭരണത്തിന് കൈമാറും.

ബംബ്രാണ (എ.വി.സന്തോഷ് ഫോണ്‍- 9446018746), ആരിക്കാടി (ഉണ്ണി പിള്ള- 9446593182), ഷിരിയ (എം.സി.നിഷാദ്- 7012995611), ചെങ്കള (അജിപ്രകാശ്- 9446664434), മുട്ടത്തൊടി (കെ.സൂരജ്- 9387263576), തളങ്കര (വി.എസ്.പ്രിയ- 8547361176), കളനാട് (കെ.വി.പ്രസാദ്- 9447709178), ചെമ്മനാട് (ഷിജു റോഡ്രിഗസ്- 9495884482), അടുക്കത്ത്ബയല്‍ (സെല്‍വ ഗണേശന്‍- 9495621415), ഹൊസബെട്ടു (പ്രീതാംബിക- 7909297056), കടമ്പാര്‍ (മോണിക്കുട്ടന്‍- 9605881523), കുളൂര്‍ (എം.സുഭാഷ്- 9446093212), മജ്ബയല്‍ (പി.വി.രാമചന്ദ്രന്‍- 9447466092), ബഡാജെ (പി.സി.സന്ധ്യ- 9400701744), ബങ്കര-മഞ്ചേശ്വരം (പി.വി.ബിന്ദു- 8848903490) വില്ലേജുകളിലെ ഭൂവുടമകള്‍ക്ക്  'എന്റെ ഭൂമി' പോര്‍ട്ടലിലൂടെ സിറ്റിസണ്‍ ലോഗിന്‍ ചെയ്ത് സര്‍വ്വേ വിവരങ്ങള്‍ പരിശോധിക്കാം. ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉള്ളവര്‍ക്ക് ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥരെ ഫോണ്‍ മുഖേന ബന്ധപ്പെടാം. എന്റെ ഭൂമി പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യാനുള്ള വിലാസം https://entebhoomi.kerala.gov.in.