നിരോധനാജ്ഞ: നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ 56 കേസുകള്‍ കൂടി

post

മലപ്പുറം : നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടികള്‍ തുടരുന്നു. ജില്ലയില്‍ 56 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ കേസുകളിലായി 74 പേരെ അറസ്റ്റു ചെയ്തു. നിയന്ത്രങ്ങള്‍ ലംഘിച്ചു നിരത്തിലിറക്കിയ 17 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ജില്ലാ വ്യാപകമായി പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിരത്തുകളില്‍ പ്രത്യേക പരിശോധനകള്‍ക്കു ശേഷം മാത്രമാണ് അവശ്യ യാത്രക്കാരെ കടത്തിവിടുന്നത്. നിരോധനം ലംഘിച്ച് പുറത്തിറക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുകയും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. സംഘം ചേരുന്നവര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.