നിരീക്ഷണത്തിലാണോ,വിളിക്കൂ, കുടിവെള്ളം പടിവാതില്‍ക്കല്‍

post

 ഇടുക്കി : ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളിലേക്ക് ശുദ്ധജലം ഉറപ്പാക്കാന്‍ തൊടുപുഴ ,മൂവാറ്റുപുഴ ജല അതോറിറ്റി ഓഫീസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം തുറന്നു.  തൊടുപുഴ ഫോണ്‍ 04862 222812, മൊബെല്‍ 9188127933. മൂവാറ്റുപുഴ 0485 2832252, 9188127934. ഈ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ അത്യാവശ്യക്കാര്‍ക്ക് ജല അതോറിറ്റി ജീവനക്കാര്‍ കാനുകളില്‍ വെള്ളം എത്തിക്കും.

 ഇതര മേഖലകളില്‍ ശുദ്ധജല ക്ഷാമം ഉണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ സഥാപനങ്ങള്‍ ടാങ്കറുകള്‍ ഏര്‍പ്പെടുത്തിയാല്‍ സമീപത്തെ ജല അതോറിറ്റി ശുദ്ധീകരണ ശാലയില്‍ നിന്ന് വെള്ളം സൗജന്യമായി നല്‍കുമെന്ന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ടി. കെ. മീര അറിയിച്ചു. അതോറിറ്റിയുടെ എല്ലാ ഓഫീസുകളിലും വാഹന സൗകര്യമുണ്ട്. പൈപ്പ് പൊട്ടല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ഉടന്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.