മംഗലം ഗവ. ഐ.ടി.ഐ സീറ്റൊഴിവ്
പാലക്കാട് ജില്ലയിലെ മംഗലം ഗവ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍, സര്‍വെയര്‍ ട്രേഡുകളില്‍ സീറ്റൊഴിവ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ അഞ്ചിന് രാവിലെ പത്തിന് മംഗലം ഐ.ടി.ഐയില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 258545, 9447653702, 8113052260.