എം എസ് എം ഇ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

post

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായി കൊല്ലം ജില്ലാ ഐ സി എ ഐ ഭവനില്‍ ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയുടെയും കൊല്ലം ചാപ്റ്ററിന്റെയും, സംയുക്ത ആഭിമുഖ്യത്തിലാണ് ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചത്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഫിനാന്‍സ് ടാക്‌സ് ഓഡിറ്റ് തുടങ്ങി എല്ലാ സാമ്പത്തിക വിഷയങ്ങളിലുമുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിനായി വിദഗ്ധ സേവനം സൗജന്യമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് എം എസ് എം ഇ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. എല്ലാ മാസത്തെയും ആദ്യ ശനിയാഴ്ച എം എസ് എം ഇകള്‍ക്ക് സേവനം ലഭിക്കുന്നതാണ്.

സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍ അധ്യക്ഷനായി. ചാപ്റ്റര്‍ ചെയര്‍മാന്‍ ഇ നിതിന്‍, ലീഡ് ഡിസ്റ്റിക് മാനേജര്‍ വി ടി അരുണിമ, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എസ് കീരണ്‍, ഐ സി എ ഐ സെക്രട്ടറി ശ്രീധു ജെ കോമളന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.