ഫിറ്റ്നസ് സെന്റര്‍ ട്രെയിനര്‍ ഒഴിവ്

post

പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫിറ്റ്നസ് സെന്റര്‍ ട്രെയിനറുടെ ഒഴിവ്. കേന്ദ്ര സ്പോര്‍ട്സ് അതോറിറ്റിയില്‍ നിന്നും ഫിറ്റ്നസ് ട്രെയിനിങ് യോഗ്യതയോ അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഫിറ്റ്നസില്‍ ഡിപ്ലോമ യോഗ്യതയോ ഉള്ള 18 നും 41 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി അതത് എംപ്ലോയ്മെന്റ് എക്സേഞ്ചുകളില്‍ സെപ്റ്റംബര്‍ ഒന്‍പതിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204