അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ലക്ചര്‍ നിയമനം

post

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ലക്ചര്‍ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് തസ്തികയിലെ ദിവസവേതന അടിസ്ഥാനത്തിലുള്ള ഒരു ഒഴിവിലേക്ക് നിയമന അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബാച്ച്‌ലര്‍ ഡിഗ്രി, എ ഐ സി റ്റി ഇ പ്രകാരമുള്ള യോഗ്യതകളും ഉണ്ടായിരിക്കണം. എം ടെക്ക് അധ്യാപനപരിചയം ഉള്ളവര്‍ക്ക് വെയിറ്റേജ് ലഭിക്കും.

പ്രായം, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ എട്ട് രാവിലെ 10. 30 ന് കോളജില്‍ എത്തണം. ഫോണ്‍ - 0473 4231776.