തിരൂർ തുഞ്ചൻ സ്മാരക സർക്കാർ കോളജിൽ ഗസ്റ്റ് അധ്യാപക നിയമനം

post

മലപ്പുറം ജില്ലയിലെ തിരൂർ തുഞ്ചൻ സ്മാരക സർക്കാർ കോളജിൽ 2023-24 അധ്യയനവർഷത്തേക്ക് മലയാളം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ സഹിതം സെപ്റ്റംബർ 11ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ: 9447116833.