കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 55 ലക്ഷം നൽകി

post

കണ്ണൂര്‍: കോവിഡ് ചികിൽസയുമായി ബന്ധപ്പെട്ട് അടിയന്തരമായി ജില്ലാ ആശുപത്രിയിൽ ഉപകരണങ്ങൾ സജ്ജീകരിക്കാൻ  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എംഎൽഎ ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ അനുവദിച്ചു.  പോർട്ടബിൾ വെന്റിലേറ്റർ 2, നിയോനാറ്റൽ വെന്റിലേറ്റർ 2, ഓക്സിജൻ ജംബോ സിലിണ്ടർ 15, ഇലക്ട്രിക് സക്ഷൻ അപ്പാരറ്റസ് 5, സക്ഷൻ അപ്പാരറ്റസ് ടു സെൻട്രൽ സക്ഷൻ 5, എൻഡോ ട്രക്കീൽ ഇൻക്യുബേഷൻ സെറ്റ് 3, വീഡിയോ ലെയറിങ്ങോ സ്കോപ്പ് 1 എന്നിവ വാങ്ങുന്നതിനാണ് പണം അനുവദിച്ചത്.