ഹരിത കര്‍മ്മ സേനയ്ക്ക് ഇലക്ട്രിക് വാഹനം നല്‍കി

അജൈവ മാലിന്യേ ശേഖരണം സുഗമമാക്കാന്‍ ഹരിത കര്‍മ്മസേനയ്ക്ക് വയനാട് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ഇലക്ട്രിക് വാഹനം നല്‍കി. ഇലക്ട്രിക് വാഹനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ് ഫ്ളാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 4,76,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഹരിത കര്‍മ്മ സേന വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ കൃത്യസമയത്ത് പഞ്ചായത്തിന്റെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ എത്തിക്കുന്നതിനും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഇലക്ട്രിക് വാഹനം സഹായകരമാകും.