പെരിന്തൽമണ്ണ ഗവ. പോളിയിൽ നിയമനം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഒഴിവുള്ള ലക്ചറർ, ഡമോൺസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എൻഞ്ചിനീയിറിങ് വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം അല്ലെങ്കിൽ എം.ടെക് എന്നിവയാണ് ലക്ചറർ തസ്തികയുടെ യോഗ്യത. ഇലക്ട്രോണിക്സ്എൻഞ്ചിനീയിറിങ് വിഭാഗത്തിൽ ഡിപ്ലോമയാണ് ഡമോൺസ്ട്രേറ്റർ തസ്തികയിലേക്കുളള യോഗ്യത.
ഡമോൺസ്ട്രേറ്റർ തസ്തികയിലേക്ക് താത്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18ന് രാവിലെ പത്തിനും ലക്ചറർ തസ്തികയിലേക്ക് താത്പര്യമുളള ഉദ്യോഗാർഥികൾ സെപ്റ്റംബർ 19ന് രാവിലെ പത്തിനും പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്ക് കോളേജിൽ എത്തണം. ഫോൺ: 04933 227253.