മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യമായി പൂര്‍ണമായി ദന്തനിര വച്ച് നല്‍കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 വയസ് കഴിഞ്ഞ ബിപിഎല്‍ വിഭാഗത്തില്‍പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉപയോഗക്ഷമമല്ലാത്ത ദന്തനിര മാറ്റി പകരം കൃത്രിമ ദന്തനിര വച്ചു നല്‍കുന്ന മന്ദഹാസം പദ്ധതിയിലേക്ക് സുനീതി പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷ നൽകാം. ഫോണ്‍ : 0468 2325168.