കൈരളി വാട്ടർ ടാങ്ക് ലിങ്ക് റോഡിന്റെ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട കുഴിക്കാട്ടുകോണം വാർഡ് 8 ലെ കൈരളി വാട്ടർടാങ്ക് ലിങ്ക് റോഡിന്റെ നവീകരണ പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട എംഎൽഎയുടെ 2022 - 23 വർഷത്തെ ആസ്തി വികസന ഫണ്ടിലെ 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണത്തിന് ഒരുങ്ങുന്നത്.
കൈരളി വാട്ടർ ടാങ്ക് റോഡ് മുതൽ കുഴിക്കാട്ടുകോണം കോളനിയുമായി ബന്ധിപ്പിക്കുന്ന 102 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമുള്ള റോഡ് ഇന്റർലോക്ക് കട്ട വിരിക്കുകയും റോഡിന്റെ വശങ്ങൾ സംരക്ഷണഭിത്തി 102 മീറ്റർ നീളത്തിൽ കെട്ടി സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.
ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സുജാ സജീവ് കുമാർ അധ്യക്ഷത വഹിച്ചു.