കടമക്കുടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പുതിയ ബസ്

എറണാകുളം കടമക്കുടി ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ ബസ്. ബസിന്റെ സർവ്വീസ് ഫ്‌ളാഗ് ഓഫ് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. എം.എല്‍.എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 21 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്.
പൊതുയാത്രാ സൗകര്യങ്ങള്‍ പരിമിതമായ കടമക്കുടിയില്‍ സ്‌കൂള്‍ ബസ് എത്തിയതോടെ വിദ്യാര്‍ത്ഥികളെ കാലങ്ങളായി വലച്ച യാത്രാക്ലേശത്തിനു പരിഹാരമാകുകയാണെന്ന് എം.എൽ.എ പറഞ്ഞു. അഞ്ച് കിലോമീറ്റര്‍ വരെ നടന്നു യാത്ര ചെയ്യേണ്ടിവരുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ ബസ് ഗുണകരമാകും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്രമായി 250 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.
സ്‌കൂൾ കെട്ടിടത്തിനായി ഒരു കോടി രൂപയുടെ കിഫ്‌ബി ഫണ്ടുപയോഗിക്കുന്നതു സംബന്ധിച്ച് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സ്‌കൂൾ ലൈബ്രറിക്ക് മുപ്പതിനായിരം രൂപയുടെ പുസ്‌തകങ്ങൾ ലഭ്യമാക്കുമെന്നും എം.എൽ.എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് അധ്യക്ഷത വഹിച്ചു.