'എന്റെ തൊഴില്‍ എന്റെ അഭിമാനം': തൊഴില്‍ മേള സെപ്റ്റംബര്‍ 29ന്

post

കേരള നോളജ് ഇക്കണോമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കി വരുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 29ന് കാസര്‍ഗോഡ് അസാപ് സ്‌കില്‍ പാര്‍ക്കില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും, ഐ.ടി.ഐ, അസാപ് എന്നിവ സംയുക്തമായി തൊഴില്‍മേള സംഘടിപ്പിക്കുന്നു. 2026നകം 20 ലക്ഷം വൈജ്ഞാനിക തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് 'എന്റെ തൊഴില്‍ എന്റെ അഭിമാനം'. സ്‌പോട്ട് രജിസ്‌ട്രേഷനും മേളയിലുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായോ കമ്മ്യൂണിറ്റി അംബാസ്സഡറുമായോ ബന്ധപ്പെടാം. ഫോണ്‍ 04994 256111.