താനൂർ ബീച്ച് റോഡിലുള്ള അങ്ങാടിപ്പാലത്തിൽ ഗതാഗതം നിരോധിച്ചു

താനൂർ ബീച്ച് റോഡിലുള്ള അങ്ങാടിപ്പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പ്രവൃത്തി അവസാനിക്കുന്നത് വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. താനൂർ വാഴക്കത്തെരു അങ്ങാടി, ഉണ്ണിയാൽ, ഒട്ടുംപുറം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ താനൂർ ബ്ലോക്ക് ഓഫീസ് ജങ്ഷനിൽ നിന്നും ബീച്ചിലേക്കുള്ള റോഡ് വഴി തിരിഞ്ഞു പോകണമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.