തോന്നല്ലൂര്‍-ആദിക്കാട്ടുകുളങ്ങര റോഡില്‍ ഗതാഗത നിയന്ത്രണം

പത്തനംതിട്ട ജില്ലയിലെ തോന്നല്ലൂര്‍-ആദിക്കാട്ടുകുളങ്ങര റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡില്‍കൂടിയുളള ഗതാഗതത്തിന് സെപ്റ്റംബര്‍ 29 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. കെ.പി റോഡില്‍ പത്താംമൈല്‍ ഭാഗത്തുനിന്നും പന്തളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കുടശനാട് ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് തണ്ടാനുവിള കുരമ്പാല വഴി പന്തളത്തേക്കും, പന്തളം ഭാഗത്തുനിന്നും പത്താംമൈല്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ എം.സി. റോഡില്‍ കുരമ്പാല-തണ്ടാനുവിള-കുടശനാട് വഴി കെ.പി റോഡില്‍കൂടി വാഹനഗതാഗതം തിരിച്ച് വിടുമെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.