തറവാട് വൃദ്ധസദനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടാനം ചെയ്തു

post

കൊല്ലം: നിര്‍ധന വയോജനങ്ങളുടെ പുനരധിവാസത്തിന് കൊല്ലം കോര്‍പ്പറേഷന്‍ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നിര്‍മിച്ച 'തറവാട്' വൃദ്ധസദനത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. വൃദ്ധജനങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും സാമൂഹ്യ വിഷയങ്ങിലുള്ള നഗരസഭയുടെ കൃത്യമായ ഇടപെടലുകളാണ് ഇത്തരം സംരംഭങ്ങളെന്നും മന്ത്രി പറഞ്ഞു.   കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്ക് കേരള സംസ്‌കാരം പരിവര്‍ത്തനപ്പെട്ടതിന്റെ ബാക്കിപത്രങ്ങളാണ് വൃദ്ധസദനങ്ങള്‍. മാറിവരുന്ന കാലത്തിന്റെ മാറ്റങ്ങള്‍ നാം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. എം നൗഷാദ് എം എല്‍ എ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എം എ സത്താര്‍, എസ് ഗീതാകുമാരി, പി ജെ രാജേന്ദ്രന്‍, ചിന്ത എല്‍ സജിത്, വി എസ് പ്രിയദര്‍ശനന്‍, ഷീബ ആന്റണി, റ്റി ആര്‍ സന്തോഷ് കുമാര്‍, കൗണ്‍സിലര്‍മാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സുധീര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി ജെ അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.