ഗാന്ധി ജയന്തി ആഘോഷിച്ചു

post

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.

വി.കെ പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ സുഭാഷ് ടി.വി, അഡീഷണൽ ഡയറക്ടർ കെ.ജി സന്തോഷ്, എൻ.സി.സി വൊളന്റിയർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.