പാലക്കാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ വിവിധ തസ്തികകളില്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രൊബേഷന്‍ ഓഫീസര്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ (നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍) എന്നീ തസ്തികകളിലാണ് നിയമനം. ഇരു തസ്തികകള്‍ക്കും പ്രതിദിനം 896 രൂപയാണ് പ്രതിഫലം.
യോഗ്യരായവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റയും യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 10നകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുന്‍സിപ്പല്‍ കോംപ്ലക്സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട്-678001 ല്‍ തപാല്‍ മുഖേനെ അപേക്ഷ നൽകണം.
കവറിന്റെ പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷകര്‍ക്ക് 2023 സെപ്റ്റംബര്‍ ഒന്നിന് 40 വയസ് കവിയരുത്. അഭിമുഖവുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ഇ-മെയില്‍ മുഖേന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2531098, 8281899468.