മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു

post

മട്ടന്നൂർ മണ്ഡലം നവകേരള സദസ്സ് നവംബർ 22ന്

നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു. മട്ടന്നൂർ മണ്ഡല പരിപാടി നവംബർ 22 ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ഇതിന് മുന്നോടിയായുള്ള സംഘാടന സമിതി രൂപീകരണ യോഗം മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു പി സ്കൂളിൽ നടന്നു. കെ കെ ശൈലജ ടീച്ചർ എം എൽ എ ചെയർപേഴ്‌സണായും ജില്ലാ പ്ലാനിംഗ് ഓഫീസർ നിനോജ് മേപ്പടിയത്ത് ജനറൽ കൺവീനറുമായുള്ള 1001 പേരടങ്ങുന്ന സംഘാടക സമിതിക്കാണ് രൂപം നൽകിയത്.

സംഘാടക സമിതി യോഗം കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി രൂപീകരണത്തിന് മുന്നോടിയായി ജനപ്രതിനിധികൾ, സഹകരണ സംഘ പ്രതിനിധികൾ എന്നിവരുടെ യോഗവും ചേർന്നു. മട്ടന്നൂർ നഗരസഭാതല സംഘാടക സമിതിയും രൂപീകരിച്ചു.

അഴീക്കോട് മണ്ഡലത്തില്‍ നവകേരള സദസ് 21ന്

അഴീക്കോട് മണ്ഡലതല നവകേരള സദസ് നവംബര്‍ 21ന് രാവിലെ 10 മണിക്ക് വളപട്ടണം മന്ന ഗ്രൗണ്ടില്‍ നടക്കും. ഇതിനായി വിലുലമായ സംഘാടക സമിതി രൂപീകരിച്ചു. മന്ന റിഫ്ത ഹാളില്‍ നടന്ന യോഗം ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം സബ് കമ്മിറ്റികളും രൂപീകരിച്ചു.