അന്താരാഷ്ട്ര ബാലികാ ദിനം: കൗതുകമായി ഗവ. വിക്ടോറിയ കോളെജ് മതിലിലെ ചിത്രം

post

അന്താരാഷ്ട്ര ബാലികാ ദിനത്തില്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിനിന്റെ ഭാഗമായി ഗവ വിക്ടോറിയ കോളെജ് മതിലില്‍ ചിത്രം ഒരുക്കി വനിതാ ശിശു വികസന ഓഫീസ്. സ്ത്രീശാക്തീകരണത്തിന് പ്രേരിപ്പിക്കുകയും സ്വാതന്ത്ര്യത്തെ സ്വന്തം ജീവിത പരിസരങ്ങളില്‍ എങ്ങനെ നിര്‍വചിക്കണമെന്നുമാണ് ചുമര്‍ചിത്രങ്ങളില്‍ സൂചിപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് കൂടി മനസിലാകുന്ന രീതിയില്‍ പ്രകൃതി-മനുഷ്യബന്ധങ്ങളില്‍ വരുന്ന അകല്‍ച്ചയെ കുറച്ചു കൊണ്ടുവരാനുള്ള ശ്രമവും ചിത്രങ്ങളിലൂടെ നടത്തിയിട്ടുണ്ട്.


വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ ഏകോപിപ്പിച്ച് കഥ പോലെയാണ് ചിത്രങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിനിന്റെ നോഡല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ വനിതാ ശിശു വികസന ഓഫീസ് ചുമര്‍ ചിത്രങ്ങള്‍ തീര്‍ത്തിരിക്കുന്നത്. ആര്‍ട്ടിസ്റ്റ് കണ്ണന്‍ ആണ് ചിത്രങ്ങള്‍ വരച്ചത്.