ശക്തമായ മഴയ്ക്ക് സാധ്യത; ഒക്‌ടോബർ 17 വരെ കോട്ടയത്ത് മഞ്ഞ അലർട്ട്

post

മലയോരമേഖലകളിൽ ജാഗ്രത വേണം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഒക്ടോബർ 13 മുതൽ 17 വരെ കോട്ടയം ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ ജാഗ്രത പുലർത്തണം.