നവകേരള സദസ്സ് : 26ന് കണ്ണൂരില്‍ നൈറ്റ് വാക്ക്, നവകേരള ദീപം തെളിയിക്കൽ
കണ്ണൂര്‍ നിയമസഭാ മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാര്‍ഥം ഒക്ടോബര്‍ 26ന് കണ്ണൂര്‍ ടൗണില്‍ നെറ്റ് വാക്കും നവകേരള ദീപം തെളിയിക്കലും സംഘടിപ്പിക്കും. കായിക ഉപസമിതിയുടെയും ജില്ലാ സ്പോട്സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി. വൈകുന്നേരം 6.30ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് നൈറ്റ് വാക്ക് ആരംഭിക്കും. തുടര്‍ന്ന് ടൗണ്‍സ്‌ക്വയറില്‍ നവകേരള ദീപം തെളിയിക്കും. വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, സംഘാടകസമിതി ഭാരവാഹികള്‍, സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ളവര്‍ എന്നിവര്‍ പരിപാടികളില്‍ പങ്കാളികളാകും.
നവകേരള സദസ്സുമായി ബന്ധപ്പെട്ട് വായനശാലകള്‍, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരുടെ സേവനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ ഓരോ വകുപ്പുകളും പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യാനും യോഗം നിര്‍ദേശിച്ചു.
യോഗത്തില്‍ ഉപസമിതി ചെയര്‍പേഴ്സണ്‍ എന്‍ സുകന്യ അധ്യക്ഷത വഹിച്ചു.