മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ 29 വരെ കേരളോത്സവം

post

പാലക്കാട് ജില്ലയിലെ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ ഒക്ടോബര്‍ 29 വരെ നടക്കുന്ന ബ്ലോക്ക് തല കേരളോത്സവത്തിന് തുടക്കമായി. പാലക്കാട് മെഡിക്കല്‍ കോളെജിന് സമീപമുള്ള സിന്തറ്റിക് ട്രാക്കില്‍ കായിക മത്സരങ്ങളുടെ ഉദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയും മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന കലാ മത്സരങ്ങളുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് എല്‍. ഇന്ദിരയും നിര്‍വഹിച്ചു. കായിക മത്സരങ്ങള്‍ പാലക്കാട് മെഡിക്കല്‍ കോളെജിന് സമീപത്തുള്ള സിന്തറ്റിക് ട്രാക്ക്, ഗവ പോളിടെക്‌നിക് ഗ്രൗണ്ട് റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട്, ഗവ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് നടക്കുക.