ഇ-ഹെല്‍ത്ത് പദ്ധതിയില്‍ താല്‍ക്കാലിക നിയമനം
ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കേരള പ്രോജക്ട് ട്രെയിനി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മൂന്ന് വര്‍ഷ ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ് വെയറില്‍ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. മുന്‍പരിചയം നിര്‍ബന്ധമില്ല.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 30ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷ നൽകേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ അഭിമുഖ തീയതി പിന്നീട് അറിയിക്കും. അപേക്ഷ നൽകേണ്ട വിലാസം : https://forms;gle/CNHRQny91jnzRqcRA , www.arogyakeralam.gov.in, www.ehealth.kerala.gov.in കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9745799943.