കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ കാർഡിയാക്ക് അനസ്‌തേഷ്യോളജിസ്റ്റ് ഒഴിവ്

post

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കാർഡിയാക്ക് അനസ്തേഷ്യോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡി.എം.കാർഡിയാക്ക് അനസ്തേഷ്യ അല്ലെങ്കിൽ പി.ഡി.സി.സി കാർഡിയാക്ക് അനസ്തേഷ്യാ അല്ലെങ്കിൽ ഒരു വർഷത്തെ കാർഡിയാക്ക് അനസ്തേഷ്യയിലുള്ള പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസം1,50,000 രൂപയാണ് പ്രതിഫലം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 29ന് ഉച്ചയ്ക്ക് 12 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.