കോന്നി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നിയമനം
പത്തനംതിട്ട കോന്നി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ ഒരു ഒഴിവിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ/എം.ബി.എ, എം.പി.എച്ച്, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രായപരിധി 18 മുതൽ 40 വയസ് വരെ. അപേക്ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമുള്ള സര്‍വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചവരായിരിക്കണം.
അപേക്ഷകര്‍ യോഗ്യത, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ ആറിന് രാവിലെ 10ന് മുമ്പായി പ്രിന്‍സിപ്പല്‍/ സൂപ്രണ്ട് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 9 മുതല്‍ 10 വരെ. ഫോണ്‍: 0468 2344801.