നവകേരള സദസ്സ്: പാലക്കാട് ജില്ലയില്‍ ആകെ ലഭിച്ചത് 61204 നിവേദനങ്ങള്‍
പാലക്കാട് ജില്ലയില്‍ മൂന്ന് ദിവസത്തെ നവകേരള സദസിന് സമാപനമായപ്പോൾ 12 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ ലഭിച്ചത് 61204 നിവേദനങ്ങള്‍. ആദ്യദിനം 15753 നിവേദനങ്ങളും രണ്ടാം ദിവസം 22745 ഉം മൂന്നാം ദിവസം 22706 നിവേദനങ്ങളുമാണ് ലഭിച്ചത്.
മലമ്പുഴ -7067, പാലക്കാട്-5281, നെന്മാറ-6536, ആലത്തൂര്‍-6664,ഷൊര്‍ണൂര്‍-3424, ഒറ്റപ്പാലം-4506, തരൂര്‍-4525, ചിറ്റൂര്‍-4981, മണ്ണാര്‍കാട്-5885, കോങ്ങാട്-4512, പട്ടാമ്പി-3404 തൃത്താല-4419 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്. എല്ലായിടത്തും ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കി. ഓരോ വേദിയിലും പരിപാടി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുൻപ് തന്നെ നിവേദനം സ്വീകരിച്ചു തുടങ്ങിയിരുന്നു.