റേഡിയോളജിസ്റ്റ് നിയമനം: അഭിമുഖം 12ന്
ആലപ്പുഴ ഗവ.ടി.ഡി മെഡിക്കല്‍ കോളജില്‍ ഇ.എന്‍.ടി വിഭാഗത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റിനെ നിയമിക്കുന്നു. ഓഡിയോളജി ആന്റ് സ്പീച്ച് ലാഗ്വേജ് പതോളജിയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും പതോളജി സ്പീച്ച് ലാഗ്വേജില്‍ രജിസ്ട്രേഷനുമാണ് യോഗ്യത.
താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഡിസംബര്‍ 12 ന് രാവിലെ 10.30ന് മുന്‍പായി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477 22823684.