സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച് മയ്യില്‍ ഗ്രാമപഞ്ചായത്ത്

post

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത നേട്ടം കൈവരിച്ച് കണ്ണൂർ ജില്ലയിലെ മയ്യില്‍ ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍വഹിച്ചു. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മുഴുവന്‍ ആളുകളെയും ഡിജിറ്റല്‍ സംവിധാനങ്ങളില്‍ പ്രവീണ്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ മീഡിയ സാക്ഷരത യജ്ഞം 'ഇടം' പദ്ധതിയിലൂടെയാണ് ലക്ഷ്യം നേടിയത്.

സംസ്ഥാന സര്‍ക്കാര്‍,സാക്ഷരതാ മിഷന്‍, കൈറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തനം സംഘടിപ്പിച്ചത്. മയ്യില്‍ പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി 262 പഠന കേന്ദ്രങ്ങള്‍ വഴി 7045 പേരാണ് പദ്ധതിയുടെ ഭാഗമായത്. 6 മാസം കൊണ്ടാണ് പഞ്ചായത്തില്‍ പദ്ധതി പൂര്‍ത്തീകരിച്ചത്.പഞ്ചായത്തില്‍ 142 ഓളം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ഇതിന്റെ ഭാഗമായി പരിശീലനം നൽകിയിരുന്നു. ഇവര്‍ മുഖാന്തരമാണ് പഠന കേന്ദ്രങ്ങളില്‍ ക്ലാസുകള്‍ നല്‍കിയത്. പഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത അധ്യക്ഷത വഹിച്ചു.