കോട്ടയം ജില്ലയില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
കോട്ടയം ജില്ലയില്‍ പട്ടികജാതി സംവരണ വിഭാഗത്തില്‍ ഒഴിവുള്ള ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം-ബാലരോഗ) തസ്തികയിലേക്ക് പരിഗണിക്കപ്പെടുവാന്‍ യോഗ്യരായ ബിഎഎംഎസ്, എംഡി ബിരുദധാരികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ 2023 ഡിസംബര്‍ 30 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രായപരിധി 19-41(ഇളവുകള്‍ അനുവദനീയം). സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റ് വിഭാഗങ്ങളെയും പരിഗണിക്കുമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പി ആന്റ് ഇ) അറിയിച്ചു.