ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച 30 ന്
പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ ഗവ ഐ.ടി.ഐയിലെ ഫിറ്റര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ഡിസംബര്‍ 30 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. മെക്കാനിക്കല്‍ ബ്രാഞ്ചിലുള്ള മൂന്ന് വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ മെക്കാനിക്കല്‍ ബ്രാഞ്ചിലുള്ള എന്‍ജിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഫിറ്റര്‍ ട്രേഡിലുള്ള എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകര്‍പ്പുകളും സഹിതം എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2971115, 8089606074.