അതിഥി തൊഴിലാളികള്‍ക്ക് പരാതി പരിഹാരത്തിനായി തൊഴില്‍ വകുപ്പ് കോള്‍ സെന്റര്‍ സജ്ജം
തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള അതിഥി (ഇതര സംസ്ഥാന) തൊഴിലാളികള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കോള്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമായി. സംസ്ഥാനതലത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് ലേബര്‍ കമ്മീഷണറേറ്റിലും അതത് ജില്ലാ ലേബര്‍ ഓഫീസുകളിലുമായാണ് കോള്‍ സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്.
ഇതര സംസ്ഥാനക്കാര്‍ക്ക് അവരവരുടെ ഭാഷകളില്‍ (തമിഴ്, ഹിന്ദി, ബംഗാളി, അസാമീസ്, ഒറിയ) തന്നെ മറുപടി നല്‍കുന്നതിനും പ്രശ്‌ന പരിഹാരത്തിനുമായി ഭാഷാ വിദഗ്ധരായ ജീവനക്കാരെ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ തലത്തില്‍ ഹെല്‍പ് ഡെസ്‌ക്കുകളില്‍ രണ്ടു ഭാഷാ വിദഗ്ധരടങ്ങുന്ന ടീം 24 മണിക്കൂറും സേവനത്തിനായി ഉണ്ടാകും. ലേബര്‍ കമ്മീഷണറേറ്റിലെ കോള്‍ സെന്ററിലും 24 മണിക്കൂറും ആശയ വിനിമയത്തിനും മറുപടി നല്‍കി പ്രശ്ന പരിഹാരമുറപ്പാക്കുന്നതിനുമുള്ള സജ്ജീകരണം നടപ്പാക്കികഴിഞ്ഞു. ലേബര്‍ കമ്മീഷണറേറ്റും 14 ജില്ലാ ലേബര്‍ ഓഫീസുകളും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുമുള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കിക്കഴിഞ്ഞു. ഇവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനതല കോള്‍ സെന്റര്‍ നമ്പര്‍ (ടോള്‍ ഫ്രീ-155214
1800 425 55214)
ഹിന്ദി, ഒറിയ, ബംഗാളി , അസാമീസ് ഭാഷകളില്‍ ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളികള്‍ക്ക് അവബോധം നല്‍കുന്നതിനായി ഓഡിയോ തയാറാക്കി വാട്‌സ്ആപ്പ് മുതലായ സാമൂഹ്യ മാധ്യമങ്ങല്‍ വഴി പ്രചരണത്തിനായി നല്‍കിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ കിട്ടുന്നില്ലെന്ന പരാതി ഉയരുന്നിടങ്ങളില്‍ ലേബര്‍ കമ്മീഷണറുടെ സമയാസമയങ്ങളിലുള്ള നിര്‍ദേശപ്രകാരം ജില്ലാ ലേബര്‍ ഓഫീസര്‍മാരും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും അതത് ജില്ലാ ഭരണ സംവിധാനങ്ങളുടെ സഹകരണം ഉറപ്പാക്കി പ്രശ്‌ന പരിഹരണത്തിനും ഭക്ഷണം, താമസം ഉള്‍പ്പെടെയുള്ള സൗകര്യം ഉറപ്പാക്കുന്നതിനുള്ള നടപടികല്‍ സ്വീകരിച്ചു വരുന്നു.
ലേബര്‍ കമ്മീഷണറേറ്റില്‍ അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സമെന്റ്) , ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ്, ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ (തിരുവനന്തപുരം) എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനതല കോര്‍ഡിനേഷന്‍ ടീം രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി വരുന്നു. ജില്ലകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിശ്ചയിച്ചിട്ടുണ്ട്. ഇവര്‍ ലേബര്‍ കമ്മീഷണറുടെയും അതത് ജില്ലാ കളക്ടര്‍മാരുടെയും നിര്‍ദേശാനുസരണം പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
ജില്ലാ തല ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ ചുവടെ :
District Labour Officer (G) Thiruvananthapuram 0471-2783942, 8547655254
District Labour Officer (E) Thiruvananthapuram 0471-2783946, 8547655256
District Labour Officer (G) Kollam 0474-2794820, 8547655257
District Labour Officer (E) Kollam 0474-2794820, 8547655258
District Labour Officer, Pathanamthitta 0468-2222234, 8547655259
District Labour Officer (G) Alappuzha 0477-2253515, 8547655260
District Labour Officer (E) Alappuzha 0477-2253515, 8547655261
District Labour Officer, Idukki 0486-2222363, 8547655262
District Labour Officer (G) Kottayam, 0481-2564365, 8547655264
District Labour Officer (E) Kottayam 0481-2564365, 8547655265
District Labour Officer (G) Ernakulam 0484-2423110, 8547655267
District Labour Officer (E) Ernakulam 0484-2423110, 8547655266
District Labour Officer (G) Thrissur 0487-2360469, 8547655268
District Labour Officer (E) Thrissur 0487-2360469, 8547655269
District Labour Officer (G) Palakkad 0491-2505584, 8547655270
District Labour Officer (E) Palakkad 0491-2505584, 8547655271
District Labour Officer (G) Malappuram 0483-2734814, 8547655272
District Labour Officer (E) Malappuram 0483-2734814, 8547655273
District Labour Officer (G) Kozhikode 0495-2370538, 8547655274
District Labour Officer (E) Kozhikode 0495-2370538, 8547655275
District Labour Officer, Wayanad 0493-6203905, 8547655276
District Labour Officer (G) Kannur 0497-2700353, 8547655277
District Labour Officer (E) Kannur 0497-2700353, 8547655278
District Labour Officer (G) Kasargod 0499-4256950, 8547655279
District Labour Officer (E) Kasargod 0499-4256950, 8547655263
State Level Labour Call Centre 155214 (ബിഎസ്എന്‍എല്‍)
1800 425 55214 (ടോള്‍ ഫ്രീ)