കാസർഗോഡ് ഗവ. പോളിടെക്‌നിക് കോളേജില്‍ ലക്ച്ചറര്‍ ഒഴിവ്
കാസർഗോഡ് പെരിയയിലുള്ള ഗവ. പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ഒഴിവുള്ള ലക്ച്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജനുവരി മൂന്നിന് രാവിലെ 10ന് നടക്കും. ബന്ധപ്പെട്ടവിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എഞ്ചിനീയറിംഗ് ബിരുദമാണ് കുറഞ്ഞ യോഗ്യത. ഫോണ്‍ 0467-2234020, 9995681711.