ഇരട്ടക്കുളത്ത് പുതിയ കുടിവെള്ള പദ്ധതി

post

കിഴക്കന്‍ മലയോര മേഖലയായ ഇരട്ടക്കുളത്ത് കുടിവെള്ളമെത്തിക്കാന്‍ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 14 ലക്ഷം രൂപ ചെലവിലാണ് നിര്‍മിച്ചത്. കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ ഇരട്ടക്കുളം സുമതിമുക്ക് മിനി കുടിവെള്ള പദ്ധതിപ്രകാരം 59 കുടുംബങ്ങള്‍ക്ക് ജലം ലഭ്യമാകും. ജലഅതോറിറ്റിയുടെ പൈപ്പ് ലൈന്‍ എത്തിച്ചേരാത്ത പ്രദേശങ്ങള്‍ക്ക് ഭൂജലസ്രോതസ്സ് വഴിയാണ് ജലം ലഭ്യമാക്കുക. ഇരട്ടക്കുളം കിണറ്റുമുക്കില്‍ നിര്‍മിച്ച ബോര്‍വെല്ലില്‍ നിന്നാണ് വെള്ളമെത്തിക്കുന്നത്. ചെറുകിട കുടിവെള്ള പദ്ധതിയുടെ (മൈക്രോ വാട്ടര്‍ സപ്ലൈ സ്‌കീം) ഭാഗമായ പദ്ധതിയുടെ നടത്തിപ്പും പരിപാലനവും ഗുണഭോക്താക്കള്‍ ചേര്‍ന്ന്‌രൂപീകരിക്കുന്ന സമിതിയാണ് നിര്‍വഹിക്കുന്നത്.

klm